പള്ളത്തിt Umkpix J Nj ld
| Orange chromide | |
|---|---|
പരിപാലന സ്ഥിതി
| |
ഒട്ടും ആശങ്കാജനകമല്ല (IUCN 3.1)[1] | |
| Scientific classification | |
| Kingdom: | Animalia
|
| Phylum: | Chordata
|
| Class: | Actinopterygii
|
| Order: | Perciformes
|
| Family: | Cichlidae
|
| Subfamily: | Etroplinae
|
| Genus: | Etroplus (Georges Cuvier, 1830)
|
| Species: | E. maculatus
|
| Binomial name | |
| Etroplus maculatus (Bloch, 1795)
| |
കരിമീനോട് സാദൃശ്യമുള്ള ഒരു ചെറിയ ശുദ്ധജലമത്സ്യമാണ് പള്ളത്തി ( Orange_chromide). ശാസ്ത്രനാമം : Etroplus maculatus. ചെറിയ തോടുകളിലും അരുവികളിലും തണ്ണീർത്തടങ്ങളിലും കാണപ്പെടുന്ന ഈ മത്സ്യത്തിനു കരിമീനേക്കാൾ വലിപ്പം കുറവാണ്.ഏകദേശം 6 സെന്റി മീറ്റർ വരെ വലിപ്പം കണ്ടുവരുന്നു. മഞ്ഞപ്പള്ളത്തി, കറുത്ത പള്ളത്തി എന്നിങ്ങനെ രണ്ടിനം പള്ളത്തികളുണ്ട്. ജലാശയങ്ങളിൽ അരികുകളിലും അടിത്തട്ടിലുമായാണ് ഇവയെ കൂടുതലായി കാണപ്പെടുക. ചൂണ്ടയിട്ടാൽ ഓടിവന്ന് കൊത്തുന്ന ശീലമുണ്ട് ഇവയ്ക്ക്. കൂട്ടമായി സഞ്ചരിക്കുന്ന ശീലമുണ്ട് പള്ളത്തികൾക്ക്.
മറ്റുപേരുകൾ[തിരുത്തുക]
Orange chromide, புரடி, புராடி, சல்லிக் காசு, പള്ളത്തി, പള്ളത്തീ, செல்லிகாசு, പള്ളത്തി , Baroti, Boorakas, Burakasu, Challai, Chillakasu, Cundahla, Devuenachepa, Kalunder, Matak, Orange chromid, Pallathi, Paradi, Pullattay, Puradi, Sellakasu, Sellekasu, Shellel, Spotted etroplus, Thikree[2] വടകര പ്രദേശങ്ങളിൽ പ്രാച്ചി എന്ന പേരിൽ അറിയപ്പെടുന്നു. കൊല്ലം ജില്ലയിലെ അഷ്ടമുടി കായലിന്റെ തീര പ്രദേശങ്ങളായ പടപ്പക്കര, കുമ്പളം തുടങ്ങിയ സ്ഥലങ്ങളിൽ മലങ്കണ്ണൻ എന്നു വിളിയ്ക്കപ്പെടുന്നു.
അവലംബം[തിരുത്തുക]
- ↑ Abraham, R. 2011. Etroplus maculatus. In: IUCN 2013. IUCN Red List of Threatened Species. Version 2013.1. Downloaded on 14 October 2013.
- ↑ http://www.indianfishing.in/Orange-chromide-t5076.html
https://www.krishipadam.com/kerala-river-fish/
ചിത്രശാല[തിരുത്തുക]
കോട്ടയം വേളൂരിൽ നിന്ന് ശേഖരിച്ചത്
ഭാരതപ്പുഴയിൽ നിന്ന് ശേഖരിച്ചത്

തൃശ്ശൂരിലെ കോൾപ്പാടത്ത് നിന്ന് ശേഖരിച്ച പള്ളത്തിയുടെ ചിത്രം

പള്ളത്തി- കോട്ടയം ജില്ലയിൽ നീലിമംഗലം പ്രദേശത്തു നിന്നും എടുത്തത്.